Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Ambassador

റ​ഷ്യ​ൻ എ​ണ്ണ​യും വാ​ത​ക​വും; വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്ക​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന​യെ​ന്ന് യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര. റ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യ​രു​ന്നു ക്വാ​ത്ര. ഇ​ന്ധ​ന ദൗ​ർ​ല​ഭ്യം കാ​ര​ണം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്നു​വെ​ന്നും അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ​യും വാ​ത​ക​വും വാ​ങ്ങു​ന്ന​ത് തു​ട​രു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം വ​രെ തീ​രു​വ ചു​മ​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ൽ യു​എ​സ് പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര​യു​ടെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​യി​ലെ ആ​ളോ​ഹ​രി ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ പ​ത്തി​ലൊ​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​തെ​ന്നും ഇ​ത് ഉ​യ​ർ​ത്താ​നു​ള്ള അ​വ​കാ​ശം ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 140 കോ​ടി ജ​ന​ങ്ങ​ളു​ടെ ഊ​ർ​ജ സു​ര​ക്ഷ​യ്ക്കാ​ണ് ത​ങ്ങ​ൾ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര വ്യ​ക്ത​മാ​ക്കി. അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ 85 ശ​ത​മാ​ന​ത്തി​ല​ധി​ക​വും പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ പ​കു​തി​യോ​ള​വും ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​കു​ന്ന വി​ല​യി​ൽ ത​ട​സ​മി​ല്ലാ​തെ ഊ​ർ​ജം ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​ര​മ​പ്ര​ധാ​ന​മാ​യ ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ക്വാ​ത്ര ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ഗോ​ള​ത​ല​ത്തി​ൽ വി​ത​ര​ണ പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​പ്പോ​ൾ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ വ​ലി​യൊ​രു പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നോ​ട് ചൈ​ന​യും യോ​ജി​ച്ചു. റ​ഷ്യ​ൻ എ​ണ്ണ​യ്ക്ക് തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ നീ​ക്ക​ത്തെ ത​ള്ളി ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും രം​ഗ​ത്തെ​ത്തി.

NRI

കു​വൈ​റ്റി​ൽ മ​രി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മോ​ർ​ച്ച​റി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി പ്ലാ​ന്‍റി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ മരിച്ച ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം കു​വൈ​റ്റി​ലെ സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​തി മോ​ർ​ച്ച​റി സ​ന്ദ​ർ​ശി​ച്ചു.

ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​റ​ഹീം അ​ൽ-​അ​വാ​ധി​യു​മാ​യി അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി. കു​വൈറ്റ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വേ​ഗ​ത്തി​ലു​ള്ള​തും സ​ഹാ​നു​ഭൂ​തി​പൂ​ർ​ണവു​മാ​യ സ​ഹാ​യ​ത്തി​നും പി​ന്തു​ണ​യ്ക്കും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​വു​മാ​യി എം​ബ​സി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി.

NRI

യാ​ത്രാ പ്ര​തി​സ​ന്ധി; കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് ചെ​യ​ർ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ വ്യോ​മ പാ​ത അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലു​ള്ള യാ​ത്രാ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ ആ​രാ​യാ​നാ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​തി, കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് ചെ​യ​ർ​മാ​ൻ ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ​മോ​ഹ്‌​സ​ൻ എ​സ്. അ​ൽ​ഫ​ഗാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കു​വൈറ്റി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് വി​മാ​ന സ​ർ​വീ​സു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്തു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് എം​ബ​സി​യു​ടെ ഏ​റ്റ​വും വ​ലി​യ മു​ൻ​ഗ​ണ​ന​യെ​ന്ന് സ്ഥാ​ന​പ​തി ആ​വ​ർ​ത്തി​ച്ചു.

National

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമി

ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ അം​​​ബാ​​​സ​​​ഡ​​​റാ​​​യി വി​​​ക്രം ദൊ​​​രൈ​​​സ്വാ​​​മി​​​യെ കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം നി​​​യ​​​മി​​​ച്ചു. 1992 ബാ​​​ച്ച് ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ദൊ​​​രൈ​​​സ്വാ​​​മി നി​​​ല​​​വി​​​ൽ യു​​​കെ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു ച​​​രി​​​ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ ദൊ​​​രൈ​​​സ്വാ​​​മി ഒ​​​രു വ​​​ർ​​​ഷം പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​ലേ​​​ക്കു തി​​​രി​​​യു​​​ന്ന​​​ത്. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തെ ഹോ​​​ങ്കോം​​​ഗ് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നി​​​ൽ തേ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് ചൈ​​​നീ​​​സ് ഭാ​​​ഷ​​​യി​​​ൽ പ്രാ​​​വീ​​​ണ്യം നേ​​​ടി​​​യ ദൊ​​​രൈ​​​സ്വാ​​​മി 1996 മു​​​ത​​​ൽ നാ​​​ലു​​​വ​​​ർ​​​ഷം ചൈ​​​നീ​​​സ് എം​​​ബ​​​സി​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. പി​​​ന്നീ​​​ട് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്ന അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി​​​യു​​​ടെ​​​യും മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ​​​യും പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​ൻ, ദ​​​ക്ഷി​​​ണകൊ​​​റി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യും ബം​​​ഗ്ലാ​​​ദേ​​​ശ്, യു​​​കെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

NRI

ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫി​മാ പ്ര​തി​നി​ധി​ക​ൾ

കു​വൈ​റ്റ് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ​സി​ന്‍റെ പ്ര​തി​നി​ധി സം​ഘം കു​വൈ​റ്റി​ലെ ഇ​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സി​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി​യെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്രാ​ർ അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി ജ​ന​റ​ൽ സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡോ. ​ഹി​ദാ​യ​ത്തു​ള്ള, ട്ര​ഷ​റ​ർ ബ​ഷീ​ർ ബ​ത്ത എ​ന്നി​വ​ർ ഫി​മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന സി​വി​ൽ ഐ​ഡി പ്രോ​സ​സിം​ഗി​ൽ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സം, സി​വി​ൽ ഐ​ഡി​യി​ൽ താ​മ​സ​സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം പു​തു​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ, ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച ബു​ദ്ധി​മു​ട്ടു​ക​ൾ, കാ​ല​താ​മ​സ​ങ്ങ​ൾ, നി​യ​മ - ന​യ​ങ്ങ​ളി​ൽ വ്യ​ക്ത​ത ഇ​ല്ലാ​യ്മ, കു​വൈ​റ്റി​ൽ പു​തു​താ​യി എ​ത്തു​ന്ന​വ​ർ​ക്കാ​യി കൂ​ടു​ത​ൽ സു​ഗ​മ​വും ല​ളി​ത​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത, വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ തൊ​ഴി​ലു​ട​മ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​ല​താ​മ​സം തു​ട​ങ്ങി​യ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ൾ​പ്പെ​ടെ​യു​ള്ള ല​ഭ്യ​മാ​യ എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്രാ​ദേ​ശി​ക - ഇ​ന്ത്യ​ൻ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അം​ബാ​സി​ഡ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​വൈ​റ്റി​ൽ ക​ട​ക്കാ​നു​ള്ള നി​യ​മ​വി​രു​ദ്ധ വി​സ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​ന് ഇ​ന്ത്യ​ൻ-​കു​വൈ​റ്റി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​വ​ർ എ​ടു​ത്തു പ​റ​ഞ്ഞു.

കൂ​ടാ​തെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും എം​ബ​സി​യി​ൽ വ​രു​ന്ന​തി​ന് മു​ൻ​പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന്‍റെ മൂ​ല്യ​വും അം​ബാ​സി​ഡ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. ഫി​മ​യു​ടെ അം​ഗ സം​ഘ​ട​ന​ക​ളി​ലൂ​ടെ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എം​ബ​സി​യെ അ​റി​യി​ക്കു​ന്ന​തും എം​ബ​സി സ​ർ​ക്കു​ല​റു​ക​ളും അ​റി​യി​ച്ചു.

Latest News

Corehub Up